25 ദിവസം പിന്നിട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം

25 ദിവസം പിന്നിട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. നിയമന വിവാദത്തിൽ സമരം ശക്തമാക്കാൻ ആണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. ലാസ്റ്റ് ഗ്രേഡ് – സിപിഒ റാങ്ക് ലിസ്റ്റിലുള്ളവർ ആണ് സമരം ചെയ്യുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തുണ്ട്. സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം 12 ദിവസമായി.

സമരം ആവശ്യങ്ങൾ തീരുമാനം ആകും വരെ തുടരുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.മധ്യസ്ഥശ്രമങ്ങളും നടക്കുന്നുണ്ട്. സമരക്കാരുമായി സർക്കാർ നേരിട്ട് ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, സമവായ ശ്രമങ്ങൾ മറ്റുള്ളവർ വഴി നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ ആണ് തീരുമാനം. രാഷ്ട്രീയഭേദനന്യേ എല്ലാവരും സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റാങ്ക് ഹോൾഡമാരുടെ വിശദീകരണം

Leave A Reply
error: Content is protected !!