ഖത്തറില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി

ഖത്തറില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി

ഖത്തറില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാ പട്ടികയില്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി.

ആരോഗ്യ മന്ത്രാലയം രാജ്യത്തെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനകളില്‍ കൊവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും ഉടന്‍ തന്നെ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Leave A Reply
error: Content is protected !!