ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ബുദ്ഗാം മേഖലയിലാണ് ഭീകരരുടെ സാന്നിദ്ധ്യം പോലീസ് തിരിച്ചറിഞ്ഞത്. ഏറ്റുമുട്ടൽ നടന്നിരിക്കുന്നത് ബുദ്ഗാമിലെ ബീർവാ പ്രദേശത്താണ്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ രാത്രി ഷോപ്പിയാനിലും ഭീകരർ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയതോടെയാണ് മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയത്.
ഭീകരർക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നയാളെ സൈന്യം ഇതിനിടെ പിടികൂടി. ഹിസ്ബുൾ അനുയായി താരിഖ് ഹുസൈൻ ഗിരിയാണ് പിടിയിലായത്. കിഷ്ത്വാറിലെ ജില്ലാ മജിസ്ട്രേറ്റിന്റെ അംഗരക്ഷകനിൽ നിന്നും തോക്ക് തട്ടിപ്പറിച്ചെടുത്ത കേസിൽ പ്രതിയായ പ്രദേശവാസിയാണ് പിടിയിലായത്.