പത്തനംതിട്ട: ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തു. കനറ ബാങ്കിൽ ആണ് വൻ മോഷണം നടന്നത്. തട്ടിപ്പ് നടത്തിയത് ബാങ്കിൽ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ്. തട്ടിപ്പ് നടത്തിയത് പത്തനാപുരം സ്വദേശി വിജീഷ് വർഗീസാണ്.
വിജീഷ് ഇപ്പോൾ ഒളിവിൽ ആണ്. ബാങ്ക് പോലീസിൽ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ ബാങ്കിലെ ജീവനക്കാരൻറെ ഭാര്യയുടെ സ്ഥിര നിക്ഷേപ അൽകൗണ്ടിൽ നിന്ന് പിൻവലിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ബാങ്കിൽ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്ത് ലക്ഷം രൂപ പിൻവലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് വിജീഷ് വർഗീസിനോട് ബ്രാഞ്ച് മാനേജർ വിശദീകരണം ചോദിച്ചപ്പോൾ അബദ്ധം പറ്റിയതെണെന്നായിരുന്നു ഇയാളുടെ മറുപടി. പിന്നീട് ബ്രാഞ്ച് മാനേജർ വിജീശിനോട് ക്ളര്യം തിരക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് അറിയിക്കുകയും ചെയ്തു. സംശയം തോന്നിയ മാനേജർ കൂടുതൽ പരിശോധന നടത്തിയപ്പോൾ ആണ് വിജീഷ് പലതവണയാണ് പല അക്കൗണ്ടിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തിയത്. ബാങ്കിലെ ക്ലർക്ക് ആയിരുന്നു വിജീഷ് . തട്ടിപ്പ് കണ്ടെത്തിയതോടെ വിജീഷും കുടുംബവും ഒളിവിൽ ആണ്.