ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.08 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.08 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.08 കോടി കടന്നു.24.50 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. എട്ട് കോടി അമ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയിൽ ഇതുവരെ രണ്ട് കോടി എൺപത്തിയഞ്ച് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു.ഒരു കോടി എൺപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 1.09 കോടി പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.36 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേർ രോഗമുക്തി നേടി. 1.56 ലക്ഷം പേർ മരിച്ചു.

ബ്രസീലിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു. അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2.43 ലക്ഷം പേർ മരിച്ചു. എൺപത്തിയൊമ്പത് ലക്ഷം പേർ സുഖം പ്രാപിച്ചു.

Leave A Reply
error: Content is protected !!