കേരളത്തിൽ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

കേരളത്തിൽ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കൂടുതൽ പദ്ദതികൾ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍,എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും.

ഇന്ന് വൈകിട്ട് നാലരയ്ക്ക് അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് പ്രധാനമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ജലക്ഷാമത്തിന് പുതിയ പ്ലാന്റ് കൂടി എത്തുന്നതോടെ പരിഹാരമാകുമെന്ന് കരുതുന്നു. 56.89 കോടി രൂപ മുടക്കിയാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്ലാന്റിന്റെ പണികൾ 15 മാസം കൊണ്ട് പൂർത്തിയാക്കുകയും ചെയ്തു.75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയാണ് പ്ലാന്റിന് ഉള്ളത്. തിരുമല, പേരൂർക്കട, വട്ടിയൂർക്കാവ്, എന്നിവിടങ്ങിൽകൂടി പുതിയ പ്ലാന്റ് വഴി വെള്ളം എത്തിക്കാൻ കഴിയും.

Leave A Reply
error: Content is protected !!