രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടിയിലേക്ക്

രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടിയിലേക്ക്

രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടിയിലേക്ക്.കഴിഞ്ഞ 34 ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ 98,46,523 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. വാക്‌സിൻ നൽകുന്നതിനായി ഇതുവരെ 2,10,809 സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 4,64,932 ആരോഗ്യപ്രവർത്തകർ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.

62,34,635 ആരോഗ്യപ്രവർത്തകരാണ് പുതുതായി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 31,46,956 പേർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതലാണ് ആരോഗ്യപ്രവർത്തകർ ഒഴികെയുള്ള മുൻഗണനാ വിഭാഗക്കാർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചത്.

Leave A Reply
error: Content is protected !!