‘ആറാമത്തെ അടയാള’ത്തിന്റെ പോസ്റ്റർ ഇന്ദ്രജിത്ത് സുകുമാരൻ പുറത്തിറക്കി

‘ആറാമത്തെ അടയാള’ത്തിന്റെ പോസ്റ്റർ ഇന്ദ്രജിത്ത് സുകുമാരൻ പുറത്തിറക്കി

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരീസായ ‘ആറാമത്തെ അടയാള’ത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു . നടൻ ഇന്ദ്രജിത്ത് സുകുമാരൻ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മെബിൻ ജോർജ്ജ് സാമുവൽ സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ പോസ്റ്റർ പുറത്തിറക്കിയത്.

മരങ്ങൾക്കിടയിലൂടെയുള്ള ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഒരു പൊലീസ് ജീപ്പ് ഹെഡ്‌ലാംപ് കത്തിച്ച് പായുന്നതാണ് പോസ്റ്ററിൽ കാണുന്നത്.അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥയാണ് വെബ് സീരീസ് പറയുന്നതെന്ന് പോസ്റ്ററിൽ നിന്നും മനസിലാക്കാം. സീരീസ് ഉടൻ പുറത്തിറങ്ങുന്നു എന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നുണ്ട്. അഭിജിത്ത് അനിൽ, സുനിൽ സാബു എന്നിവർ നിർമ്മിക്കുന്ന വെബ് സീരീസിന്റെ കഥ അനുരാഗ് ഗോപിനാഥിന്റേതാണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് ഗബ്രിയേൽ മാത്യു ആണ്.സീരീസിനായി തിരക്കഥ തയാറാക്കിയതും ഗബ്രിയേൽ തന്നെ. എഡിറ്റിംഗ് ബിബിൻ പോൾ സാമുവൽ. ഷിയാദ് കബീറാണ് സംഗീതം. ചീഫ് അസോസിയേറ്റ്- ക്രിസ്റ്റിൻ എബ്രഹാം, കല- സുഭാഷ് ഗോപാൽ, സെക്കൻഡ് യൂണിറ്റ് ക്യാമറ- രാം കൃഷ്ണൻ ജി, സ്റ്റിൽസ്- ഡോണി സിറിൾ, കാസ്റ്റിംഗ്- അനന്ദു പ്രസാദ്, കോസ്റ്റ്യൂംസ്- ഫസ്മിൽ സർദാർ, പിആർഒ- ജിതിൻ ജൈമോൻ, ഡിസൈൻ- ജിഷ്ണു കൃഷ്ണ.

Leave A Reply
error: Content is protected !!