കാലടി സർവകലാശാലയിൽ വിസിക്കെതിരെ പരാതിയുമായി വകുപ്പ് മേധാവി

കാലടി സർവകലാശാലയിൽ വിസിക്കെതിരെ പരാതിയുമായി വകുപ്പ് മേധാവി

കൊച്ചി: കാലടി സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനം വൈസ് ചാൻസലർ എസ് എഫ്ഐ നേതാക്കൾക്ക് വേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.

വകുപ്പ് മേധാവി ഡോ. പി.വി നാരായണൻ ജിസ്റ്റാർക്ക് അയച്ച കത്തിൽ ആണ് ഈ പരാതി. ലിസ്റ്റിൽ സർവകലാശാലയ്ക്ക് താൽപ്പര്യമുള്ളവരെ ഉൾപ്പെടുത്താത്തതിന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ചാണ് കത്ത്. നിനിത കണിച്ചേരി നിയമനത്തിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് വൈസ് ചാൻസലർക്കെതിരെ സംസ്കൃത വിഭാഗം വകുപ്പ് അധ്യക്ഷൻ തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 21 പേരാണ് സംസ്കൃത സാഹിത്യ വിഭാഗത്തിൽ പിഎച്ച്ഡി അഡ്മിഷന് അപേക്ഷ നൽകിയത്. ഇവരിൽ നിന്ന് 12 പേരെ അഭിമുഖം നടത്തി റിസർച്ച് കമ്മിറ്റി തെരഞ്ഞെടുത്തു. എന്നാൽ എസ് എഫ്ഐ ലിസ്റ്റിൽ നിന്ന് പുറത്തായ ചിലർക്ക് വേണ്ടി രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷം വി.സി റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് തിരുത്തി നൽകാൻ ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അധ്യക്ഷൻ ഡോ. പിവി നാരയണൻ പറയുന്നത്. താൻ ഇത് അനുസരിക്കാതെതിനാൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ഭീഷണി നേരിടുന്നു എന്നാണ് ഡോ. പിവി നാരയണൻ പറയുന്നത്.

Leave A Reply
error: Content is protected !!