കൊച്ചി: തീവ്രവാദത്തിന്റെ പരിധിയിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസിന് ആസ്പദമായി കുറ്റകൃത്യം കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്നതാനെന്നും കോടതി വ്യക്തമാക്കി. കീഴ്കോടതി പ്രതികൾക്ക് ജാമ്യം നൽകിയിരുന്നു. ഈ വിധിക്കെതിരെ എൻഐഎ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.
ഈ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.കേസിന്റെ വിചാരണയെ നിലവിലെ ഉത്തരവ് ബാധിക്കില്ലെന്നും അപ്പീലിന് മാത്രമായിരിക്കും ഈ വിധിബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി.