സൗദിയിൽ ആസ്​ട്രാസെനിക കോവിഡ്​ വാക്​സിന്​ അംഗീകാരം

സൗദിയിൽ ആസ്​ട്രാസെനിക കോവിഡ്​ വാക്​സിന്​ അംഗീകാരം

ബ്രിട്ടന്റെ  അസ്​ട്രാസെനിക വാക്​സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ ഫുഡ്​ ആൻഡ്​​ ഡ്രഗ്​ അതോറിറ്റി അനുമതി നൽകി.ഓക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ സഹകരണത്തോടെയാണ്​ വാക്​സിൻ വികസിപ്പിച്ചെടുത്തത്​.

കൃത്യമായ ശാസ്​ത്രീയ രീതിയനുസരിച്ച്​ എല്ലാ വശങ്ങളും വിശദാംശങ്ങളും അവലോകനം ചെയ്​തതിനു ശേഷമാണ് അംഗീകാരം നൽകിയത്​​​. വാക്​സിൻ ഉപയോഗിക്കും മുമ്പ്​ രാജ്യത്തേക്ക്​ വരുന്ന ഒരോ ഷിപ്പിങ്​ സാമ്പിളുകളും അതോറിറ്റി പരിശോധിക്കും. വാക്​സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന്​ ശാസ്​ത്രീയ സംവിധാനമനുസരിച്ചാണ്​​ പ്രവർത്തിക്കുന്നതെന്ന്​ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.

Leave A Reply
error: Content is protected !!