‘ഉത്സവം 2021’ ഫെബ്രുവരി 20 മുതല്‍ 26 വരെ

‘ഉത്സവം 2021’ ഫെബ്രുവരി 20 മുതല്‍ 26 വരെ

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പാലക്കാട് ഒ. വി വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ ഫെബ്രുവരി 20 ന് വൈകിട്ട് ആറിന് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷനാകും.

രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, തസ്രാക്ക് ഒ വി വിജയന്‍ സ്മാരകം എന്നിവിടങ്ങളില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ വൈകിട്ട് ആറ് മുതല്‍ വിവിധ കലാപരിപാടികളോടെയാണ് ‘ഉത്സവം 2021’ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പ്രിയ മുഖ്യാതിഥിയാകും. തോല്‍പ്പാവക്കൂത്ത് ആചാര്യന്‍ പത്മശ്രീ രാമചന്ദ്ര പുലവരെ ആദരിക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍ കുട്ടി, ഡി.ടി.പി.സി സെക്രട്ടറി കെ ജി അജേഷ് എന്നിവര്‍ സംസാരിക്കും.

Leave A Reply
error: Content is protected !!