സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് തുടങ്ങാൻ മന്ത്രിസഭാ അംഗീകാരം

സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് തുടങ്ങാൻ മന്ത്രിസഭാ അംഗീകാരം

സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് തുടങ്ങാൻ മന്ത്രിസഭാ അംഗീകാരം.സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’ന് കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലെ ബാങ്കുകളിലൊന്നായാണ് പ്രവർത്തിക്കുക.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങൾക്ക് സ്ഥിരതയും വളർച്ചയും കൈവരിക്കാൻ പിന്തുണ നൽകുക എന്നിവയാണ് ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. നൂതനമായ ധനസഹായ പരിഹാരങ്ങൾ നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കുക, സുപ്രധാനവും പ്രധാനപ്പെട്ടതുമായ മേഖലക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുക, സൗദി അറേബ്യയിലെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന സ്തംഭവും വിഷൻ 2030ന്റെ പ്രധാന സഹായിയും ആയിരിക്കുക എന്നിവയും ബാങ്കിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Leave A Reply
error: Content is protected !!