നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി

നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി

നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.പാ​ര​ച്യൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പേ​ട​ക​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചാ​ണ് റോ​വ​ർ ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റും ഇ​ൻ​ജെ​ന്യു​റ്റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു ഹെ​ലി​കോ​പ്റ്റ​റു​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. 2020 ജൂ​ലൈ 30 ന് ​അ​റ്റ്ല​സ് 5 റോ​ക്ക​റ്റി​ലാ​ണു പെ​ഴ്സി​വി​യ​റ​ൻ​സ് വി​ക്ഷേ​പി​ച്ച​ത്.

ഒ​രു ചെ​റു​കാ​റി​ന്‍റെ വ​ലു​പ്പ​മു​ള്ള പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് പ​ഠ​നം ന​ട​ത്തും. 350 കോ​ടി വ​ർ​ഷം മു​ൻ​പ് ജ​ലം നി​റ​ഞ്ഞ ന​ദി​ക​ളും ത​ടാ​ക​വും ജെ​സീ​റോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ഏ​ഴ് അ​ടി താ​ഴ്ച​യി​ൽ ഖ​ന​നം ന​ട​ത്തി പേ​ട​കം മ​ണ്ണ്, പാ​റ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. 2031 ൽ ​സാ​ന്പി​ളു​മാ​യി പേ​ട​കം ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തും.

Leave A Reply
error: Content is protected !!