ആലപ്പുഴയിൽ ജുവലറിയിൽ നിന്ന് ‌ 30 പവൻ മോഷ്ടിച്ചു

ആലപ്പുഴയിൽ ജുവലറിയിൽ നിന്ന് ‌ 30 പവൻ മോഷ്ടിച്ചു

ആലപ്പുഴ: കരുവാറ്റയിൽ ജുവലറി കുത്തിത്തുറന്ന് 30 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. പുലർച്ചയോടെ ദേശീയപാതക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് മോഷണം നടന്നത്.

ജുവലറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി പ്രവർത്തിക്കാതായതോടെ ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. രണ്ട് ഷട്ടറുകളും പൊളിച്ചാണ് മോഷ്ടാക്കൾ കെട്ടിടത്തിനുള്ളിൽ കയറിയത്.

കഴിഞ്ഞ മാസം ജുവലറിക്ക് സമീപത്തെ ബാങ്കിൽ മോഷണം നടന്നിരുന്നു. സമാനരീതിയിലാണ് ജുവലറിയിലെ മോഷണമെന്ന് പൊലീസ് അറിയിച്ചു. തെളിവ് ശേഖരണത്തിനായി വിരലടയാള വിദഗ്ധർ സ്ഥലത്തെത്തും. ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!