ജമ്മു കശ്‍മീരിൽ ഒരു ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്‍മീരിൽ ഒരു ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ പരിശോധനയ്ക്കിടെ ഭീകരനെ പിടികൂടി. പുൽവാമയിലാണ് സംഭവം.ബാൻപോര സ്വദേശി വില്യത് അസീസ് മിർ ആണ് അറസ്റ്റിലായത്. മെയിൻ ടൗൺ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്.

രാഷ്ട്രീയ റൈഫിൾസ് 55 ബറ്റാലിയനും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.അടുത്തിടെയാണ് ഇയാൾ ഭീകര സംഘടനയിൽ ചേർന്നതെന്ന് പോലീസ് പറഞ്ഞു. അസീസ് മിറിന്റെ പക്കൽ നിന്നും ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!