ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാനായി മൊബൈൽ ആപ്പ്. മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ, പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ, പ്രദർശന സമയം തുടങ്ങീ എല്ലാ കാര്യങ്ങളും ലഭിക്കുന്നതാണ് ‘മൈമൂവി റിവ്യൂ ആപ്പ്’.
തീയറ്ററുകളിലേക്കുള്ള വഴി മാപ്പ് ഉപയോഗിച്ച് ആപ്പിലൂടെ ലഭ്യമാകും. ചിത്രങ്ങളെക്കുറിച്ചുള്ള റിവ്യൂയും ആപ്പിലൂടെ വായിക്കാം. ഇതനുസരിച്ചുള്ള റേറ്റിംഗ് ഏത് സിനിമ കാണണമെന്ന് തെരഞ്ഞെടുക്കുന്നതിനും സഹായമാകും. മുൻ വർഷങ്ങളിൽ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാകും .
ആൻഡ്രോയിഡ് ഡെവലപ്പേഴ്സായ ജോജോ ജോസ്, ഷാഹുൽ ഹമീദ്, മാർട്ടിൻ എൻ ജോസഫ് എന്നിവർ ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്.