മഹാരാഷ്ട്രയിൽ 5,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ 5,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,427 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 38 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 20ലക്ഷത്തിനോട് അടുത്തു. 19.90 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അതേസമയം 2,543 പേര്‍ പുതുതായി രോഗമുക്തരായി. നിലവില്‍ 40,858 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!