ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമെന്ന് ജില്ലാ കലക്ടർ

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമെന്ന് ജില്ലാ കലക്ടർ

ഗുരുവായൂർ: കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവം കൃത്യമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഗുരുവായൂർ ക്ഷേത്രോത്സവം സംബന്ധിച്ച് കെ വി അബ്ദുൽ ഖാദർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം.

വർഷങ്ങളായി നടന്നുവരുന്ന ക്ഷേത്ര ആചാരങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ചടങ്ങുകൾ നടത്തിക്കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ ആളുകളുടെ എണ്ണം കുറച്ച് പ്രാദേശിക ഭക്തരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചടങ്ങുകൾ നടത്തുക. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കഴിവതും ഒഴിവാക്കാനും യോഗം നിർദ്ദേശിച്ചു.

ഒരു ആന മാത്രമായി ആനയോട്ടം നടത്താനും പുറമേനിന്നുള്ളവരെ പങ്കെടുപ്പിക്കാതെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചുമതലപ്പെട്ട ആളുകൾ മാത്രമായി ആറാട്ട് നടത്താനും കലക്ടർ നിർദ്ദേശം നൽകി. ദേവസ്വത്തിന്റെ അപേക്ഷ മാനിച്ച് ഡിഎംഒയുടെ റിപ്പോർട്ടിന് ശേഷം നിലവിൽ ക്ഷേത്രദർശനത്തിന് അനുമതി ഉള്ളവരുടെ എണ്ണം 3000ൽ നിന്ന് 5000 ആക്കി ഉയർത്താമെന്ന് കലക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!