ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ -പസഫിക് മേഖലയിലെ അഭിവൃദ്ധി, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ കൂടുതൽ സ്വതന്ത്രവും ക്രിയാത്മകവുമായ സഹകരണം ഉറപ്പു വരുത്താൻ ലക്ഷ്യമിടുന്ന ക്വാഡ് മന്ത്രിതല സമിതിയുടെ യോഗത്തിന് മുന്നോടിയായിട്ടാണ് ചർച്ച നടന്നത്.

2020 ഒക്ടോബർ 6 ന് ടോക്കിയോയിൽ വെച്ചാണ് അവസാനമായി ക്വാഡ് മന്ത്രിതല സമിതി യോഗം നടന്നത്. അന്ന് ചർച്ച ചെയ്ത വിഷയങ്ങളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനും കാഴച്ചപ്പാടുകൾ പങ്കുവെയ്ക്കുവാനുമുള്ള അവസരമാണ് ക്വാഡ് സമിതി യോഗത്തിലൂടെ വീണ്ടും ലഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply
error: Content is protected !!