കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര ഗവ. യൂ.പി. സ്കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോല്‍ഘാടനം നടത്തി.
കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര ഗവ. യൂ.പി. സ്കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോല്‍ഘാടനം നടത്തി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ശ്രമഫലമായി ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മക്കുന്ന 7 ക്ലാസ്സ് മുറികളോടുകൂടിയുള്ള ഹൈടെക് ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണോല്‍ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്ര നാഥ് അധ്യക്ഷനായിരുന്നു.സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന് ശിലാഫലകം അനാച്ഛാദനം ചയ്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജയകുമാര്‍ പൂളക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പ്രഭാത് മുല്ലപ്പിള്ളി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ധര്മ്മന് , വാര്‍ഡ് മെമ്പര്‍ എം എം നിര്‍മ്മല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ദീപ വി എസ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ പ്രസിഡന്റ് ജയസൂര്യന്‍ നന്ദി പറഞ്ഞു.