ജമ്മു കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നു.കോവിഡിനെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഫെബ്രുവരി അവസാനത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നത്.
തെക്കൻ കശ്മീരിലേക്കുള്ള കവാടമായ ബനിഹാളിൽ നിന്നും വടക്കൻ കശ്മീരിലെ ബരാമുള്ളയിലേക്ക് 137 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസാണ് പുനരാരംഭിക്കുന്നത്. ബനിഹാളും ബരാമുള്ളയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവ്വീസ് ഭാഗികമായി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീനഗറിലെ നോർത്തേൺ റെയിൽവേ ചീഫ് ഏരിയ മാനേജർ സാകിബ് യൂസഫ് റെയിൽവേ പോലീസിന് കത്ത് നൽകി.