ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് തിരിച്ചെത്തുമ്പോൾ ക്വാറൻറീൻവേണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ നിന്ന് മാത്രം വാക്സിനെടുത്തവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭ്യമാകുക. മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിൻ എടുത്തവർക്ക് നിലവിൽ ഈ സൗകര്യം ലഭ്യമാകുകയില്ലെന്നും കോവിഡ്–19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്.എം.സി സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
കോവിഡ്–19 വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് ക്വാറൻറീൻ നിബന്ധനകളിൽനിന്നും ഒഴിവാക്കിയത്. വാക്സിൻ സ്വീകരിച്ചവർ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല.