ആലപ്പുഴ ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങളെ സമ്രഗ പുരോഗതി കൈവരിക്കാന്‍ സഹായിച്ചതിലൂടെ പി.കെ കാളന്‍ കുടുംബക്ഷേമ പദ്ധതി ലോകത്തിനു മാതൃക: മന്ത്രി എ.കെ ബാലന്‍

ആലപ്പുഴ ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങളെ സമ്രഗ പുരോഗതി കൈവരിക്കാന്‍ സഹായിച്ചതിലൂടെ പി.കെ കാളന്‍ കുടുംബക്ഷേമ പദ്ധതി ലോകത്തിനു മാതൃക: മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ മേഖലയിലെ ചിതറിക്കിടക്കുന്ന കുടുംബങ്ങള്‍ക്കു വേണ്ടി മൈക്രോ പ്ളാന്‍ തയ്യാറാക്കി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധി മാര്‍ഗങ്ങളും ലഭ്യമാക്കുകയും സാമൂഹൃപുരോഗതി കൈവരിക്കുന്നതിനു പ്രാപ്തരാക്കുകയും ചെയ്തതിലൂടെ പി.കെ.കാളന്‍ പദ്ധതി ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്ന്‌ പട്ടികവര്‍ഗ വികസന പിന്നാക്കക്ഷേമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുടുംബശ്രീയും പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട്‌ ആലപ്പുഴ ജില്ലയിലെ
പട്ടികവര്‍ഗവിഭാഗക്കാര്‍ക്കു വേണ്ടി നടപ്പാക്കി വരുന്ന പി.കെ കാളന്‍ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം തിരുവനന്തപുരത്ത്‌ മ്രന്തിയുടെ ഓഫീസില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ്‌ ഐസക്‌ അധ്യക്ഷത വഹിച്ചു.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഉള്ളാട വിഭാഗത്തില്‍ പെടുന്ന 165 കുടുംബങ്ങളാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതില്‍ 141 കുടുംബങ്ങള്‍ക്കായി 5.07 കോടി രൂപയുടെ പദ്ധതിയാണ്‌ കുടുംബശ്രീ തയ്യാറാക്കിയത്‌. ഓരോ കുടുംബത്തെയും മുന്നില്‍ കണ്ട്‌ അവരുടെ ആവശ്യങ്ങള്‍ എന്താണെന്ന്‌ സൂക്ഷ്മമായി മനസിലാക്കുകയും മൈക്രോപ്ളാന്‍  തയ്യാറാക്കുകയും അത്‌ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തതിലൂടെ ഈ കുടുംബങ്ങള്‍ക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ പി.കെ.കാളന്‍ കുടുംബക്ഷേമ പദ്ധതിക്ക്‌ സാധിച്ചുവെന്ന്‌ മന്ത്രി പറഞ്ഞു. നിര്‍മാണ മേഖലയില്‍ 20 പുതിയ വീടുകള്‍, 68 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 46 വീടുകളില്‍ പുതിയ കക്കൂസുകള്‍, കുളിമുറികള്‍, 28 കക്കൂസുകള്‍ക്കും കുളിമുറികള്‍ക്കും അറ്റകുറ്റപ്പണി, 19 കുടുംബങ്ങള്‍ക്ക്‌ കുഴല്‍ കിണറുകള്‍, വാട്ടര്‍ അതോറിറ്റിയില്‍ നിന്ന്‌ 6 വീടുകള്‍ക്ക്‌ മുടങ്ങിക്കിടന്ന കുടിവെള്ള സൌകര്യം പുനസ്ഥാപിക്കല്‍, 17 വീടുകളുടെ ചുറ്റുപാടുകളില്‍ വെള്ളക്കെട്ടിന്‌ പരിഹാരം എന്നിവ നിര്‍വഹിക്കാന്‍ സാധിച്ചു. കൂടാതെ കയര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ സ്ത്രീകളുടെ കയര്‍ ഉല്പാദന ക്രേനദ്രം സ്ഥാപിച്ചു കൊണ്ട്‌ 36 സ്ത്രീകള്‍ക്ക്‌ തൊഴില്‍, 56 പേര്‍ക്ക്‌ വ്യക്തിഗത തൊഴില്‍ എന്നിങ്ങനെ ജീവനോപാധി മേഖലയിലും മികച്ച മുന്നേറ്റമാണ്‌ പദ്ധതി കൈവരിച്ചത്‌. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരു തൊഴിലെങ്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 70 അംഗങ്ങളുള്ള ട്രഡീഷണല്‍ വുഡ്ക്രാഫ്റ്റ്‌ സൊസൈറ്റിയുടെ രൂപീകരണം സാമൂഹ്യ സാമ്പത്തിക രംഗത്ത്‌ ഈ വിഭാഗത്തിലുള്ള ജനതയുടെ വലിയ മുന്നേറ്റമാണ്‌ കാട്ടിത്തരുന്നത്‌. ഇതോടൊപ്പം തൊഴില്‍കാര്‍ഡ്‌ ഇല്ലാത്ത 89 കുടുംബങ്ങള്‍ക്ക്‌ തൊഴില്‍കാര്‍ഡ്‌ ലഭ്യമാക്കുന്നതിനും കുടുംബ്രശീക്ക്‌ സാധിച്ചു. എല്ലാ വീടുകളിലെയും ഖര-ജല മാനേജമെന്റ്‌ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്‌. പി.കെ കാളന്‍ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ ആദിവാസി മേഖലയില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള മുന്നേറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.

പി.കെ കാളന്‍ കുടുംബക്ഷേമ പദ്ധതി നടപ്പാക്കിയതിലൂടെ ഈ മേഖലയില്‍ സമഗ്രനേട്ടം കൈവരിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ചത്‌ സ്ര്രീകളാണെന്ന്‌ ധനമന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌ പറഞ്ഞു. പി.കെ.കാളന്‍ കുടുംബക്ഷേമ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഗുണഭോക്താക്കളായ അമ്പതിലേറെ സ്ത്രീകള്‍ തൊഴില്‍ പരിശീലനം നേടി കഴിഞ്ഞ രണ്ടു വര്‍ഷമായി
തൊഴിലെടുത്തു വരുമാനം നേടുന്നു. ആരോഗ്യം, ശുചിത്വം, സാമൂഹികം, കലാകായികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരു സമഗ്രമുന്നേറ്റം കൈവരിക്കാന്‍ പദ്ധതി സഹായകമായെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതു പോലെ തന്നെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉള്ളാട വുഡ്‌ ക്രാഫ്റ്റ്‌ സൊസൈറ്റിയുടെ ഓഫീസ്‌ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

Leave A Reply
error: Content is protected !!