അഴിയൂരില്‍ സുഭിക്ഷ കേരളം പദ്ധതിക്കും സേവന മേഖലയ്കും പ്രാധാന്യം നല്കി 2021-22 ല്‍ 4 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്കി
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉല്പാദന മേഖലയിലെ സുഭിക്ഷകേരളം പദ്ധതിക്ക് 30 ലക്ഷം തൂപ വകയിരുത്തി സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്കി , ഉല്‍പ്പാദന മേഖലയ്ക്ക് 4988400 രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 4467000 രൂപയും കുട്ടികള്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 908900, വൃദ്ധന്മാര്ക്ക് 908900 രൂപയും വകയിരുത്തി വനിതാമേഖലയ്ക്ക് 1817800 രൂപയും അനുവദിച്ചു . സര്‍ക്കാരിന്റെ നിലാവ് പദ്ധതി ( തെരുവ് വിളക്കുകള്‍ കിഫ്ബി സഹായത്തോടെ എല്‍ ഇ ഡി യിലേക്ക് മാറ്റുന്നത് ) നടപ്പിലാക്കുന്നതണ്. പൗരാവകാശ രേഖയും ജൈവ വൈവിധ്യ രജിസ്റ്റര്‍ കലാനുസൃതമായി പുതുക്കുന്നതാണ് , സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ ലൈന്‍ വലിക്കുന്നതിനും എസ്സി മേഖലയില്‍ 1550000 രൂപ വകയിരുത്തി മല്‍സ്യതൊഴിലാളി മേഖലയ്ക്ക് 330000 രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 10 ലക്ഷവും വകയിരുത്തി സ്ത്രീ കള്‍ക്കെതിരെ യുളള അതിക്രമം തടയുന്നതിന് എല്ലാ വാഡുകളിലും പിങ്ക് ബോക്സ് നടപ്പാക്കുന്നതാണ് . കോവിഡ് രോഗികളുടെ തുടര്‍ ചികിത്സയ്ക്ക് പ്രത്രേകം പഠനം നടത്തേണ്ടത് ഉണ്ട് . ഭിന്ന ശേഷിക്കാര്‍ക്ക് 950000 രൂപയും ബാലസഭ പ്രവര്‍ത്തനത്തിനായി 50000 രൂപയും വകയിരുത്തി . കിടപ്പിലായ രോഗികള്‍ക്ക് 7 ലക്ഷം രൂപയും വകയിരുത്തി , ജീവിത ശൈലി രോഗ നിയന്ത്രണം പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും തുക വകയിരുത്തി . പൊതുമരാമത്ത് മേഖലയ്ക്ക് ഒരുകോടി രൂപ വകയിരുത്തി ക്രേന്ദ്ര ധനകാര്യ കമ്മീഷന്റെ തുക ലഭിച്ചാല്‍ കൂടുതല്‍ തുക പൊതുമരാമത്ത് മേഖലയില്‍ വകയിരുത്തുന്നതാണ് .
ജലനിധിയുടെ കിണര്‍ റീചാര്‍ജ് പദ്ധതിയില്‍ 850 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതാണ് ഔഷധ സസ്യ ബോര്‍ഡിന്റെ സഹായത്തോടെ വീടുകളില്‍ ഔഷധ സസ്യതോട്ടങ്ങള് ഉണ്ടാക്കുന്നതാണ് . ആകെ 4 കോടി രൂപയുടെ വികസന പദ്ധതിക്കാണ് വികസന സെമിനാര്‍ അംഗീകരിച്ചത് .
വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉല്‍ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തില്‍ ശശിധരന് അദ്ധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദസദനം കരട് പദ്ധതി അവതരിപ്പിച്ചു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വികസന നയം അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ റഹീം പുഴയ്ക്കല്‍ പറമ്പത്ത് , രമ്യ കരോടി നിര്‍വ്വഹണ ഉദ്ദോഗസ്ഥന്മാര് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.