ഗൾഫിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധം

ഗൾഫിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ് നിർബന്ധം

ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർ ഫെബ്രുവരി 22 മുതൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്​ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. കൊറോണ വൈറസി​െൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടി.

ഗൾഫിൽ നിന്നുൾപ്പെടെ എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ്​ മൂലം സമർപ്പിക്കണം. ഇതോടൊപ്പം, കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം. യാത്രക്ക്​ 72 മണിക്കുറിനുള്ളിലാണ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇൻ സമയത്ത്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറൻറീനിൽ കഴിയാമെന്ന സത്യവാങ്​ മൂലവും യാത്രക്ക്​ മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരങ്ങളും നൽകണം.

Leave A Reply
error: Content is protected !!