ആലപ്പുഴ: ബിജെപിയോട് കൂടുതൽ സീറ്റുകൾ ചോദിക്കാനൊരുങ്ങി ബിഡിജെഎസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ ആണ് ബിഡിജെഎസ് ഒരുങ്ങുന്നത്. കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷമാകും എടുക്കുക.
പുതിയ സീറ്റുകൾ ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ വാങ്ങാൻ ആണ് പാർട്ടി ആലോചിക്കുന്നത്. ഇതിന് പകരം കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാനാണ് തീരുമാനം. 37 സീറ്റുകളിലാണ് ബിഡിജെഎസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇത്തവണ കഴിഞ്ഞ തവണ ലഭിച്ച പാർട്ടിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളിലെ സീറ്റുകള്‍ വെച്ചുമാറാൻ ആണ് തീരുമാനം. ഇത്തവണ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് കൂടി ആവശ്യപ്പെടും. ആലപ്പുഴ ജില്ലയിലെ നാല് സീറ്റുകള്‍ക്ക് പുറമെയാണിത്. തൃശ്ശൂരിലും വയനാട്ടിലും ഇതേരീതിയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. ബിഡിജെഎസിന് ഇതുവരെ തെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിക്കാൻ ആയിട്ടില്ലെന്ന് ബിജെപിക്ക് പരാതി ഉണ്ട്.