വാരാണാസിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ആദ്യ പൊതു ശൗചാലയം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍.ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ശൗചാലയം തുറന്നത്. പൊതു ഇടങ്ങളില്‍ സ്ഥാപാപിച്ചിരിക്കുന്ന പല ശൗചാലയങ്ങളിലും ഇവര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് നീക്കം. ജില്ലയില്‍ മറ്റ് നാല് ഇടങ്ങളില്‍ ഇത്തരത്തിലുള്ള ശൗചാലയങ്ങള്‍ തുടങ്ങാനിരിക്കുകയാണ് ജില്ല ഭരണകൂടം.
പൊതു ഇടങ്ങളില്‍ തങ്ങളുടെ വിഭാഗത്തിന് വേണ്ടി ഒരു ശൗചാലയം ഇല്ലായിരുന്നുവെന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പ്രതിനിധികള്‍ വ്യക്തമാക്കി. ഈ നീക്കം തങ്ങള്‍ക്ക് ഏറെ ആവശ്യമായതും സന്തോഷം നല്കുന്ന ഒന്നാണെന്നും അവര്‍ പറഞ്ഞു.