തന്റെ വിവാഹ വസ്ത്രത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

തന്റെ വിവാഹ വസ്ത്രത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

‘ദി കെയ്ല്‍ ആന്‍ഡ് ജാക്കി ഒ ഷോ’യില്‍ പങ്കെടുക്കുമ്പോള്‍ വിവാഹ വസ്ത്രത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര . ” വിവാഹ ദിനത്തില്‍ ഞാന്‍ ധരിച്ച ഗൗണും ശിരോവസ്ത്രവുമുണ്ടാക്കിയ ഭാരം കരുതിയതിലും അപ്പുറമാണ്. റാല്‍ഫ് ലോറെന്റെ ഗൗണാണ് ധരിച്ചിരുന്നത്. 75 അടി നീളമുള്ള ശിരോവസ്ത്രമായിരുന്നു. അതു ധരിച്ചതു മൂലം വിവാഹദിനം മുഴുവന്‍ എനിക്ക് കഴുത്തു വേദനയായിരുന്നു.

15 ഫുട്‌ബോള്‍ മൈതാനത്തോളം നീളമേറിയ ശിരോവസ്ത്രം ധരിച്ച യുവതിയുടെ കാര്യം കേട്ടിരുന്നു. 75 അടി നീളമുള്ള തന്റെ ശിരോവസ്ത്രം ധരിച്ചപ്പോള്‍ ഇത്ര വേദനയായിരുന്നെങ്കില്‍ ആ യുവതിയുടെ കാര്യം എന്തായിരിക്കുമെന്ന് ആലോചിക്കുകയായിരുന്നു.” പ്രിയങ്ക പറയുന്നു.

അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹ ശേഷവും താരം തന്റെ മേഖലയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ ചിത്രങ്ങളൊക്കെയും താരം പങ്കുവെയ്ക്കാറുണ്ട്

Leave A Reply
error: Content is protected !!