ഖത്തറില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഖത്തറില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഖത്തറില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. അല്‍ ബയാത്ത് പറഞ്ഞു.
വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരില്‍ 50 ശതമാനം ഉടന്‍ പൂര്‍ത്തിയാവുമെന്നും വളരെ നേരിയ തോതിലുള്ള പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ ബയാത്ത് കൂട്ടിച്ചേര്‍ത്തു. ഒരു തത്സമയ ഇന്‍സ്റ്റാഗ്രാം ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു ഡോ. അല്‍ ബയാത്ത്.
Leave A Reply
error: Content is protected !!