കാസർകോട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൂടി കോവിഡ്, 101 പേര്‍ക്ക് രോഗമുക്തി

കാസർകോട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൂടി കോവിഡ്, 101 പേര്‍ക്ക് രോഗമുക്തി

കാസർകോട് : ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 101 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7511 പേര്‍വീടുകളില്‍ 7141 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7511 പേരാണ്.

പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1894 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 574 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 72 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

28118 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26716 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1124 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി

Leave A Reply
error: Content is protected !!