ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി സുകുമാരൻ ;ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി സുകുമാരൻ ;ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

1981ല്‍ പുറത്തിറങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ എന്ന ചിത്രത്തിൽ ഡെയര്‍ ഡെവിള്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ സുകുമാരന്‍ ആണ് അവതരിപ്പിച്ചത്. ഡെയര്‍ഡെവിള്‍ ഭാസ്‌കരനെ മറന്നു തുടങ്ങിയവര്‍ക്ക് മുന്നില്‍ അച്ഛന്റെ പഴയ കഥാപാത്രത്തെ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുകയാണ് മകനായ പൃഥ്വിരാജ്.

അച്ഛന്റെ കഥാപാത്രത്തിന്റെ സ്റ്റില്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു . ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി അച്ഛന്‍ എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്

. സര്‍ക്കസിലെ കോമാളിയായി അഭിനയിക്കുന്ന കലാകാരന്റെ താടിയില്‍ പിടിച്ചുകൊണ്ട് ചിരിച്ചു നില്‍ക്കുന്ന സുകുമാരനെയാണ് ചിത്രത്തില്‍ കാണുന്നത്. അച്ഛന്റെ മനോഹരമായ പഴയ ചിത്രം പൃഥ്വിരാജിന് സമ്മാനിച്ചത് സംവിധായിക അഞ്ജലി മേനോനാണ്. ഈ ചിത്രം തനിക്ക് അയച്ചു തന്നതിന് അഞ്ജലിയോട് താരം നന്ദിയും അറിയിക്കുന്നുണ്ട്

Leave A Reply
error: Content is protected !!