പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിന് അനുമതി

പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിന് അനുമതി

പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്.

നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി ​നാ​രാ​യ​ണ​സ്വാ​മി​ക്ക്‌‌ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ബി​ജെ​പി സ​ഖ്യം രാ​ജ്‌​ഭ​വ​നി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്‌ എ​ൻ ര​ങ്ക​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​ല്‌ എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട ക​ത്ത്‌ ലെ​ഫ്‌. ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി​ക്കാ​ണ്‌ കൈ​മാ​റി​യ​ത്‌. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി.

മ​ന്ത്രി​മാ​ര​ട​ക്കം നാ​ല്‌ കോ​ൺ​ഗ്ര​സ്‌ എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച്‌ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ ഭൂ​രി​പ​ക്ഷം ന​ഷ്‌​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ പ്ര​തി​പ​ക്ഷ നീ​ക്കം. നി​ല​വി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​നും കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​ത്തി​നും 14 വീ​തം എം​എ​ൽ​എ മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഉ​ള​ള​ത്.

Leave A Reply
error: Content is protected !!