ആദ്യ ഡോസ് വാക്‌സിൻ സംസഥാനത്ത് 93.84 ശതമാനം പേർ സ്വീകരിച്ചു

ആദ്യ ഡോസ് വാക്‌സിൻ സംസഥാനത്ത് 93.84 ശതമാനം പേർ സ്വീകരിച്ചു

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിൻ സംസഥാനത്ത് 93.84 ശതമാനം പേർ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്‌സിനേഷനില്‍ ആണ് 93.84 ശതമാനം പേര്‍ വാക്‌സിൻ സ്വീകരിച്ചത്. 3,57,797 പേരാണ് ആകെ രജിസ്റ്റർ ചെയ്തത് ഇതിൽ ഇതുവരെ 3,35,754 പേർ ആദ്യ വാക്‌സിൻ സ്വീകരിച്ചു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ 100 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചു. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ ആണ് 100 ശതമാനം.

പാലക്കാട് ജില്ലയിൽ 99.11 ശതമാനവും, 98.88 ശതമാനം പേർ വയനാട് ജില്ലയിലും,കൊല്ലം ജില്ലയിൽ 99.01 ശതമാനവുമാണ് ഉള്ളത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകിത്തുടങ്ങി സംസ്ഥാനത്ത് ഇതുവരെ 3,35,754 ആരോഗ്യ പ്രവര്‍ത്തകരും 50,151 കോവിഡ് മുന്നണി പോരാളികളും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കാന്‍ കഴിയാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!