സൗദി അറേബ്യയിൽ 327 പേർക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ 327 പേർക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 327 പേർക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു​. അസുഖ ബാധിതരിൽ 371 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചുപേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374029 ആയി. ഇതിൽ 365017 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6450 ആയി. 2562 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 493 പേരുടെ നില ഗുരുതരമാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

Leave A Reply
error: Content is protected !!