പാലക്കാട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 168 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 168 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 67 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്‍, 1 ആരോഗ്യപ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 130 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2451 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 2 പേർ കോട്ടയം, 3 പേർ കാസർകോഡ്, 4 പേർ ആലപ്പുഴ, 6 പേർ തിരുവനന്തപുരം, 8 പേര്‍ കോഴിക്കോട്, 41 പേർ തൃശ്ശൂര്‍, 16 പേർ എറണാകുളം ജില്ലകളിലും, 69 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!