മമ്മൂട്ടിയും ജയറാമും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഗുഡ്വിൽ സിനിമാസിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 1993ൽ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.
ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2018ൽ ചാർട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നെന്നു. ഒരു ഗെയിം ത്രില്ലർ ആയിരിക്കും മൂവി .