കുവൈത്തിലേക്ക് ഫെബ്രുവരി 21 മുതല്‍ വിദേശികള്‍ക്ക് പ്രവേശിക്കാം

കുവൈത്തിലേക്ക് ഫെബ്രുവരി 21 മുതല്‍ വിദേശികള്‍ക്ക് പ്രവേശിക്കാം

കുവൈത്തിലേക്ക് ഫെബ്രുവരി 21 മുതല്‍ വിദേശികള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാനാവില്ല. ഇവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് പോകാം.

ഇത്തരത്തില്‍ കുവൈത്തിലേക്ക് പുറപ്പെട്ട മലയാളികളുള്‍പ്പെടെ നിരവധി പേര്‍ താല്‍ക്കാലിക വിലക്കിനെ തുടര്‍ന്ന് ദുബൈയില്‍ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് ഫെബ്രുവരി 21 മുതല്‍ യാത്ര സാധ്യമാകും. കുവൈത്തിലേക്കുള്ള വിമാനത്തില്‍ 35 യാത്രക്കാര്‍ക്ക് മാത്രമാണ് അനുമതി.

Leave A Reply
error: Content is protected !!