ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട് : ബൈക്കും ലോറിയും കൂട്ടിയിടിച്ച് 23 കാരന് ദാരുണാന്ത്യം .പുല്ലമ്പാറ മരുതുമ്മൂട് ഷാഹിദ് മൻസിലിൽ ഷാഹിദിന്റെയും സീനത്തിന്റെയും മകൻ അമീൻഷാ (23) യാണ് അപകടത്തിൽ മരിച്ചത് . കൊട്ടിയം-കുണ്ടറ ബൈപ്പാസിൽവെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം. വിദേശത്തായിരുന്ന അമീൻഷാ കുറച്ചുദിവസം മുമ്പാണ് അവധിക്ക്‌ നാട്ടിലെത്തിയത്.

ഇരുചക്രവാഹനത്തിൽ ബന്ധുവീട്ടിൽ പോകുംവഴിയായിരുന്നു അപകടം. പിൻസീറ്റിലിരുന്ന കൊല്ലം സ്വദേശി മനാഫ് (25) നും പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!