വെള്ളക്കരം സംസ്ഥാനത്ത് കൂട്ടി

വെള്ളക്കരം സംസ്ഥാനത്ത് കൂട്ടി

തിരുവനന്തപുരം: വെള്ളക്കരം സംസ്ഥാനത്ത് കൂട്ടി. ഇതറിയിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. പ്രതിവർഷം അഞ്ച് ശതമാനം ആണ് അടിസ്ഥാന നിരക്കിൽ നിന്ന് കൂട്ടിയിരിക്കുന്നത്. വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിർദേശപ്രകാരമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും മന്ത്രി പറഞ്ഞു. വർധന സംസ്ഥാന ക്യാബിനറ്റിൽ ചർച്ച ചെയ്തശേഷം മാത്രമേ നടപ്പിലാക്കും എന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!