സിഗ്നിഫൈ ഇന്ത്യയിൽ എക്കോലിങ്ക് ബ്രാൻറിലൂടെ ഫാൻ വിഭാഗത്തിലേക്ക് ചുവട് വെയ്ക്കുന്നു

സിഗ്നിഫൈ ഇന്ത്യയിൽ എക്കോലിങ്ക് ബ്രാൻറിലൂടെ ഫാൻ വിഭാഗത്തിലേക്ക് ചുവട് വെയ്ക്കുന്നു

ന്യൂഡൽഹി: ലോകത്തിലെ മുൻനിര ലൈറ്റിങ് കമ്പനിയായ സിഗ്നിഫൈ ഇന്ത്യയിൽ ഫാൻ വിഭാഗത്തിലേക്ക് ചുവട് വെയ്ക്കുന്നു. ആദ്യമായാണ് വലിയ വിപണി വിഭാഗത്തിലേക്ക് കമ്പനി മുന്നിട്ടിറങ്ങുന്നത്. 2019ൽ ഇന്ത്യയിൽ തുടക്കമിട്ട എക്കോ ലിങ്ക് ബ്രാൻറിന് കീഴിലായിരിക്കും പുതിയ ഉത്പന്നങ്ങളെത്തുക. താങ്ങാവുന്ന വിലയിൽ ഉന്നത നിലവാരമുള്ള ഉത്പന്നം താത്പര്യപ്പെടുന്ന മൂല്യബോധമുള്ള ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഉത്പന്നങ്ങൾ രംഗത്ത് ഇറക്കുന്നത്. ഇലക്ട്രോണിക് ഉത്പന്ന വിപണി ഗുണകരമായി ഉപയോഗിച്ച് വിപണി പങ്കാളിത്തം വ്യാപിപ്പിക്കാനും പുതിയ അവസരം ലഭിക്കുന്നതും ഇപ്പോഴത്തെ നീക്കം സഹായകരമാകും. ഈ ലൈറ്റുകളെല്ലാം തന്നെ സുരക്ഷിതമായ വോൾട്ട് സേഫ് ടെക്നോളജിയും ചേർന്നതാണ്.

എക്കോ ലിങ്ക് പ്രൊട്ട് ഫോളിയോയിൽ നിലവിൽ 300ലേറെ ലൈറ്റുകളുള്ളതാണ്., മിതമായ വിലയ്ക്ക് വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് വേണ്ട എൽഇഡി , ലൈറ്റ് ഉത്പന്നങ്ങൾ നൽകി വരുന്നു. വിപ്ലവകരമായ വോൾട് സേഫ് ടെക്നോളജി വഴി വോൾട്ടേജ് വ്യതിയാനത്തിലും സുഖമമായ പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്നത് ഉത്പന്നങ്ങളെ ഇന്ത്യയിലെ വീടുകൾക്ക് അനുയോജ്യവുമാക്കുന്നു.

പുതിയതായി വിപണിയിലെത്തിക്കുന്ന എക്കോ ലിങ്ക് ഫാനുകളിൽ സീലിങ് ഫാൻ വിഭാഗത്തിലായി. 36 ലേറെ ഉത്പന്നങ്ങളുണ്ടാകും. ഇന്ത്യയിലെ സാഹചര്യവും ഉപഭോക്തൃ താത്പര്യവും പരിഗണിച്ചായിരിക്കും ഇത്. കനമുള്ള കോപ്പർ മോട്ടോർ, ഈസി ക്ലീൻ ടെക്നോളജി എന്നിവ ഫാനുകളുടെ സവിശേഷതയായിരിക്കും. കനമുള്ള കോപ്പർ മോട്ടോർ ഉയർന്ന വേഗതയും ഈട് നിൽപ്പും പ്രദാനം ചെയ്യുന്നതാണ്. ഈസി ക്ലീൻ ടെക്നോളജി എളുപ്പത്തിൽ അറ്റകുറ്റ പണികൾ നടത്തുന്നതിന് സാഹായകരമാണ്. ഇത് കൂടാതെ ഊർജ്ജ ക്ഷമതയുള്ള ബ്രഷ് ലെസ് ഡയറക്ട് കറൻറ് ടെക്നോളി ഉപയോഗിച്ചുള്ള ഫാനുകളും കമ്പനി രംഗത്ത് ഇറക്കുന്നതാണ്. എബിഎസ് ബ്ലേഡ് ഉപയോഗിച്ചുള്ള സൈലൻറ് ഫാനുകളും മറ്റ് വിഭാഗത്തിലുള്ളവയും അടുത്ത ഏതാനും മാസത്തിനുള്ളിൽ തയ്യാറാകും

സിഗ്നിഫൈ കുടുംബത്തിൽ നിന്ന് വന്ന എക്കോ ലിങ്ക് ഉത്പന്നങ്ങൾ ഫിലിപ്പ്സ് ബ്രാൻറിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പ് തരുന്നതാണ്. എക്കോ ലിങ്ക് ബ്രാൻറുകൾ ഇന്തോനേഷ്യ, മലേഷ്യ , മിഡിൽ ഈസ്റ്റ് (യുഎഇ) എന്നിവിടങ്ങളിൽ നിലവിൽ ലഭ്യമാണ്.

സിഗ്നിഫൈ ഇന്നോവേഷൻസ് ഇ്നന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ സുമിത് ജോഷി പുതിയ നീക്കത്തെകുറിച്ച് “ ഇന്ത്യയിൽ ഫാൻ വിപണി ബൃഹത്തായതാണ്. എക്കോലിങ്ക് ബ്രാൻറ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അനുയോജ്യമായ സാഹചര്യം ആണിത്. 2019ൽ ബ്രാൻറ് തുടങ്ങിയത് മുതൽ ലൈറ്റ്, സ്വിച്ച് വിഭാഗങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുന്നു. ഇപ്പോഴത്തെ തീരുമാനം ഗൃഹോപകരണ വിപണിയിൽ തങ്ങളുടെ സ്ഥാപനം വിപുലീകരിക്കാൻ സഹായിക്കും. ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകിയുള്ള സമീപനവും നവീന ആശയങ്ങളും വളർച്ചയെ സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. “ പറഞ്ഞു.

സിഗ്നിഫൈ ലോകത്തിലെ ഏറ്റവും മികച്ച ലൈറ്റ് ബ്രാൻറുകളാണ് വിപണിയിലെത്തിക്കുന്നത്. വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലും മികച്ച ഉത്പന്നങ്ങൾ നൽകാൻ കമ്പനിക്ക് കഴിയുന്നുണ്ട്. . ഫിലിപ്പ്സ് ബ്രാൻറിന് കീഴിൽ സാധാരണ ഉപഭോക്താക്കൾക്കും പ്രൊഫഷണലുകൾക്കും ഉത്പന്നങ്ങൾ ലഭ്യമാണ്, ഇൻററാക്ട് എൽഒട്ടി പ്ലാറ്റ് ഫോം പ്രൊഫഷണലായ ഉപഭോക്താക്കൾക്കും ഒരുക്കിയിട്ടുള്ളതാണ്. കളർ കൈനറ്റിക്സ് ലൈറ്റുകൾ തുറന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങൾക്ക് വേണ്ടിയും വിവിധ ഉപഭോക്താക്കൾക്ക് ഫിലിപ്പ് ഹ്യൂ വഴിയും ഉതപന്നങ്ങൾ അണിനിരത്തിയിരിക്കുന്നു. ഇതിന് പുറമെയാണ് എക്കോലിങ്ക് ബ്രാൻറുകൾ.

Leave A Reply
error: Content is protected !!