കാട്ടുപന്നിയുടെ ആക്രമണം ; അമ്മയ്ക്കും മകനും പരുക്ക്

കാട്ടുപന്നിയുടെ ആക്രമണം ; അമ്മയ്ക്കും മകനും പരുക്ക്

വിതുര : കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു.തൊളിക്കോട് വിനോബനികേതൻ വേറ്റുവാൻകോട് സൂര്യഭവനിൽ അനിതയ്ക്കും നാലര വയസ്സുള്ള മകൻ ആനന്ദിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത് . ഇരുവരും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തെ വനമേഖലയിൽനിന്ന് ഓടിയിറങ്ങിയ പന്നി, ആനന്ദിനെയാണ് ആദ്യം ഇടിച്ചത്.തുടർന്ന് ഇടതു ചെവിയുടെ മുകളിൽ ആഴത്തിൽ മുറിവേറ്റു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ കുട്ടിയുടെ കൈക്കും പരിക്കുണ്ട്. ഓടിപ്പോയെങ്കിലും ഉടൻതന്നെ മടങ്ങിയെത്തിയ പന്നി, പുരയിടത്തിൽ നിന്ന അനിതയെയും ആക്രമിച്ചു.കാലിനും വയറിനുമാണ് അനിതയ്ക്കു പരിക്ക്. ഉടൻതന്നെ വിതുര താലൂക്കാശുപത്രിയിലെത്തിച്ചു.

Leave A Reply
error: Content is protected !!