ഖത്തറില്‍ 462 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 50 പേര് വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.
159,053 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 9,766 പേരാണ് ചികിത്സയിലുള്ളത്. 265 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ 149,031 പേര് രോഗമുക്തരായി.
256 പേരാണ് വൈറസ് മൂലം രാജ്യത്ത് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,413 പുതിയ ആളുകളില്‍ കൊവിഡ് ടെസ്റ്റ് നടത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം 1,486,833 ആയി.
92 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 656 ആയി. ഏഴ് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 99 ആയി.