ചെയർമാന്റെ ഇഷ്ടക്കാരനോ ശിഷ്യനോ ആയാൽ ജൂറിക്കു പ്രിയപ്പെട്ടവർ ആകുകയുള്ളന്ന് അഭിലാഷ്

ചെയർമാന്റെ ഇഷ്ടക്കാരനോ ശിഷ്യനോ ആയാൽ ജൂറിക്കു പ്രിയപ്പെട്ടവർ ആകുകയുള്ളന്ന് അഭിലാഷ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍  നടന്‍ സലിം കുമാറിനെ മാറ്റിയതിൽ  സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ വി.സി. അഭിലാഷ്. കടുത്ത ഇടതുപക്ഷ അനുഭാവിയായ  തന്റെ സിനിമ പോലും അക്കാദമി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെയും സംവിധായകൻ സംസാരിച്ചു. ചെയർമാന്റെ ഇഷ്ടക്കാരനോ ശിഷ്യനോ ആയാൽ മാത്രമേ  അവർ ജൂറിക്കു പ്രിയപ്പെട്ടവർ ആകുകയുള്ളന്ന്   അഭിലാഷ് തുറന്നടിച്ചു

വി.സി. അഭിലാഷിന്റെ വാക്കുകൾ:

സലീമേട്ടനോടാണ്. ഈ അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്നു പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം)  അവർ ‘നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ‘മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജൂറിക്കും പ്രിയപ്പെട്ടതാവും.”  ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷനൽ അവാർഡ് ജേതാവ്- വി.സി. അഭിലാഷ്.

കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. കോൺഗ്രസുകാരനായതിനാലാണ് തന്നെ മാറ്റിനിർത്തിയതെന്നും ഇവിടെ നടക്കുന്ന സിപിഎം മേളയാണെന്നും സലിം പറയുകയുണ്ടായി.

Leave A Reply
error: Content is protected !!