കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി

കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമരം സാമൂഹ്യവിരുദ്ധ രീതിയിലേക്ക് വഴിമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാരെ സമരക്കാർ ആക്രമിച്ചത് ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കൊണ്ട് അപൂർവം ചിലർക്ക് വിഷമമുണ്ട്, അതിനാൽ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയായണെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർക്ക് നേരെ അക്രമം നടത്തിയത് നേരത്തെ പ്ലാൻ ചെയ്ത രീതിയിലോണെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരെ വളഞ്ഞിട്ട് തള്ളിയപ്പോ സ്വാഭാവികമായി പോലീസ് അതിനെതിരെ പ്രതികരിച്ചു. എന്നാൽ ചിലർ ഉദ്ദേശിച്ച രീതിയിലേക്ക് കാര്യങ്ങൾ എത്തിയില്ലെന്നും പൊലീസ് അനിതര സാധാരണമായ ആത്മസംയമനം കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave A Reply
error: Content is protected !!