ഐ പി എലിൽ 7 കോടി രൂപയ്ക്ക് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിൻ അലിയെ ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു അലിയുടെ അടിസ്ഥാന വില. പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പര്കിങ്സുമായിരുന്നു അലിക്കായി രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ അലി ചെന്നൈ ക്യാമ്പിലെത്തി. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നാണ് അലി ചെന്നൈയിലെത്തിയത്.
അതെ സമയം അലിയെ ചെന്നൈ സ്വന്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും തിളങ്ങി. ചെന്നൈ ആരാധകര്‍ അലിയെ ടീമിലേക്ക് സ്വാഗതം ചെയ്തുള്ള ട്വീറ്റുകളും സജീവമായി. ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് പാളയത്തിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക.