റിയാദിൽ താമസ സ്ഥലത്ത് ഡെന്റല്‍ ക്ലിനിക്ക് നടത്തി; രണ്ട് വിദേശികള്‍ പിടിയിൽ

റിയാദിൽ താമസ സ്ഥലത്ത് ഡെന്റല്‍ ക്ലിനിക്ക് നടത്തി; രണ്ട് വിദേശികള്‍ പിടിയിൽ

റിയാദ്: താമസ സ്ഥലങ്ങളില്‍ ഡെന്റര്‍ ക്ലിനിക്കുകള്‍ നടത്തിയ രണ്ട് വിദേശികള്‍ പിടിയിലായി. റിയാദിലാണ് സംഭവം . അനധികൃതമായി ക്ലിനിക്കുകൾ നടത്തിയ ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

Leave A Reply
error: Content is protected !!