കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സ വേണം: കെ.കെ രാഗേഷ്

കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സ വേണം: കെ.കെ രാഗേഷ്

തിരുവന്തപുരം: കെ. സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സ വേണമെന്നും കെ.കെ രാഗേഷ് എം.പി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ രാഗേഷിന്റെ വിമര്‍ശനം. കാസർഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പിതാവിനെയും വീണ്ടും കെ.സുധാകരന്‍ പരിഹസിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ 

കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍തോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുക്കണം.
കെ കെ രാഗേഷ് എം പി.

 

 

Leave A Reply
error: Content is protected !!