സംസ്ഥാന സീനിയർ–- ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിനം അഞ്ച്‌ മീറ്റ്‌ റെക്കോഡുകൾ

സംസ്ഥാന സീനിയർ–- ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിനം അഞ്ച്‌ മീറ്റ്‌ റെക്കോഡുകൾ

തേഞ്ഞിപ്പാലം: സംസ്ഥാന സീനിയർ–- ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിനം അഞ്ച്‌ മീറ്റ്‌ റെക്കോഡുകൾ.  ഇരുപതു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ലോങ്ജമ്പിൽ‌ തൃശൂർ നാട്ടിക സ്‌പോർട്‌സ്‌ അക്കാദമിലെ ആൻസി സോജൻ പുതിയ ദൂരം‌ (6.20 മീ) കണ്ടെത്തി.  സാന്ദ്ര ബാബു (5.89 മീ.), പി എസ്‌ പ്രഭാവതി (5.83 മീ.) എന്നിവർ വെള്ളിയും വെങ്കലവും നേടി.

ഇരുപത്താറുവർഷം പഴക്കമുള്ള റെക്കോഡാണ്‌ 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ തൃശൂർ നാട്ടിക സ്‌പോർട്‌സ്‌ അക്കാദമിയിലെ  ഇ എസ്‌ ശിവപ്രിയ (5.68 മീ.)‌ തകർത്തത്‌. 1995ൽ പത്തനംതിട്ടയുടെ ജെറ്റി ജോസഫ്‌ കണ്ടെത്തിയ 5.67 മീറ്റർ മറഞ്ഞു. 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ‌ കോഴിക്കോട്‌ പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമിയിലെ അപർണ റോയി (14.29 സെ.) പുതിയ സമയം കണ്ടെത്തി. അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട്‌ മാത്തൂർ സിഎഫ്‌ഡി എച്ച്‌എസ്‌എസിലെ കെ അഭിജിത്‌ (48.73സെ.) പുതിയ സമയം കുറിച്ചു. 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ പാലക്കാടിന്റെ സി ഡി അഖിൽ കുമാർ പുതിയ ദൂരം കണ്ടെത്തി (15.99 മീ.).

103  ഇനങ്ങൾ പൂർത്തിയായപ്പോൾ സീനിയർ വിഭാഗത്തിൽ 139 പോയിന്റുമായി എറണാകുളമാണ്‌ മുന്നിൽ. കോട്ടയം (128), തൃശൂർ (66) ടീമുകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജൂനിയറിൽ പാലക്കാടാണ്‌ മുന്നിൽ (313). കോഴിക്കോട്‌ (295.5) രണ്ടാമതും. അവസാന ദിവസമായ ഇന്ന്‌ 62 ഇനങ്ങളുടെ ഫൈനൽ നടക്കും.

Leave A Reply
error: Content is protected !!