“അ​വ​ർ യ​ഥാ​ർ​ഥ പോ​ലീ​സ​ല്ല, യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ർ’: ഷാ​ഫി പ​റ​മ്പി​ൽ

“അ​വ​ർ യ​ഥാ​ർ​ഥ പോ​ലീ​സ​ല്ല, യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ർ’: ഷാ​ഫി പ​റ​മ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റിന് മുന്നിൽ കെ​എ​സ്‌​യു മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം ഡി​വൈ​എ​ഫ്ഐ​യു​ടെ തി​ര​ക്ക​ഥ​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. നെയിം ബോര്‍ഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പോലീസുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഫൈബര്‍ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു. പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

അ​വ​ർ യ​ഥാ​ർ​ഥ പോ​ലീ​സ​ല്ലെ​ന്നും യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.  കെ.എസ്.യു.വിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. എല്ലാ സമരങ്ങളോടും സര്‍ക്കാര്‍ അസഹിഷ്ണുതയാണ് കാട്ടുന്നത്. അഞ്ചാമത്തെ ദിവസമാണ് ഞങ്ങളുടെ നിരാഹാര സമരം. ചര്‍ച്ചയ്ക്ക് പോലും ഒരു മന്ത്രിയും തയ്യാറായിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസമായി ഇതുവരെ ഒരു മന്ത്രിയും ചര്‍ച്ചയ്ക്ക് വന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിന്റെ എല്ലാ ഹുങ്കും പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. നിരാഹാരം ഇനിയും തുടരുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!